ഇന്ത്യ വിരുദ്ധ ഉള്ളടക്കം 16 പാക് യൂട്യൂബ് ചാനലുകൾക്ക് നിരോധനം

Tuesday 29 April 2025 12:48 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്. ഇന്ത്യയിൽ 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ചാനലുകളാണിവ.

വാർത്താ ഏജൻസികളുടെ ഡോൺ,സമ ടിവി,എ.ആർ.വൈ ന്യൂസ്,ബോൽ ന്യൂസ്,റാഫ്‌താർ,ജിയോ ന്യൂസ്,സുനോ ന്യൂസ് എന്നിവയുടെയും പാക് മാദ്ധ്യമപ്രവർത്തകരായ ഇർഷാദ് ഭട്ടി,അസ്മ ഷിറാസി,ഉമർ ചീമ,മുനീബ് ഫാറൂഖ് എന്നിവരുടെയും യൂട്യൂബ് ചാനലുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ജി.എൻ.എൻ,ദി പാകിസ്ഥാൻ റഫറൻസ്,സമ സ്പോർട്സ്,ഉസൈർ ക്രിക്കറ്റ്,റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകൾ. പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലും നിരോധിച്ചവയിലുണ്ട്. യൂട്യൂബ് ചാനലുകൾ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കം,വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ എന്നിവ പ്രചരിപ്പിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബി.ബിസിക്കും മുന്നറിയിപ്പ്

പഹൽഗാം അക്രമണത്തെ തുടർന്നുള്ള വാർത്തകളിൽ ഇന്ത്യാ വിരുദ്ധ തലക്കെട്ട് നൽകിയ ബി.ബി.സിക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 'കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യക്കാർക്കുള്ള വിസ താത്കാലികമായി നിറുത്തിവച്ചു' എന്ന തലക്കെട്ടിലാണ് ബി.ബി.സി വാർത്ത നൽകിയത്. തലക്കെട്ട് വായിച്ചാൽ അക്രമം നടത്തിയത് ഇന്ത്യയാണെന്ന് തോന്നുമെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം വന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബി.ബി.സി ഇന്ത്യാ മേധാവി ജാക്കി മാർട്ടിനെ അതൃപ്‌‌തി അറിയിച്ചത്. ഭീകരരെ പിന്തുണയ്‌ക്കുന്ന പദപ്രയോഗങ്ങളിലും ഇന്ത്യ അതൃപ്‌‌തി രേഖപ്പെടുത്തി.

സി​പ്പ്ലൈ​ൻ​ ​ഓ​പ്പ​റേ​റ്റ​റെ
ചോ​ദ്യം​ ​ചെ​യ്യു​ന്നു

പ​ഹ​ൽ​ഗാ​മി​ൽ​ ​ഭീ​ക​രാ​ക്ര​മ​ണം​ ​ന​ട​ന്ന​ ​സ്ഥ​ല​ത്ത് ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ ​ക​യ​റി​യ​ ​സി​പ്പ്ലൈ​നി​ന്റെ​ ​ഓ​പ്പ​റേ​റ്റ​റെ​ ​എ​ൻ.​ഐ.​എ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ചോ​ദ്യം​ ​ചെ​യ്യു​ന്നു.​ ​വെ​ടി​വ​യ്‌​പ് ​ന​ട​ന്ന​ ​സ​മ​യ​ത്തും​ ​യാ​ത്ര​ക്കാ​രു​മാ​യി​ ​സി​പ്പ്‌​ലൈ​ൻ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​പ്ര​ദേ​ശ​ ​വാ​സി​യാ​യ​ ​ഓ​പ്പ​റേ​റ്റ​ർ​ക്ക് ​അ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ​നേ​ര​ത്തെ​ ​അ​റി​വു​ണ്ടാ​യി​രു​ന്നോ​ ​എ​ന്ന​താ​ണ് ​എ​ൻ.​ഐ.​എ​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​സി​പ്പ്‌​ലൈ​നി​ൽ​ ​യാ​ത്ര​ ​ചെ​യ്യ​വെ​ ​താ​ഴെ​ ​ഭീ​ക​ര​ർ​ ​വെ​ടി​യു​തി​ർ​ക്കു​ന്ന​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​നി​ര​വ​ധി​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ൾ​ ​പു​റ​ത്തു​വി​ട്ടി​രു​ന്നു.