ഉണ്ടും ഉറങ്ങിയും കൂളായി ശ്രീനാഥ് ഭാസി
Tuesday 29 April 2025 3:01 AM IST
ആലപ്പുഴ: ഉണ്ടും ഉറങ്ങിയും തികച്ചും കൂളായിരുന്നു ശ്രീനാഥ് ഭാസി. രാവിലെ എക്സൈസ് ഓഫീസിനുള്ളിലെത്തിയ ഉടൻ പ്രതികരണമാരാഞ്ഞ മാദ്ധ്യമങ്ങളോട് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞോളാമെന്ന് വെളിപ്പെടുത്തി മുകൾ നിലയിലേക്ക് പോയി. ചോദ്യം ചെയ്യലിനുള്ള തന്റെ ഊഴം വരെ എക്സൈസ് ഉദ്യോഗസ്ഥർ കാണിച്ച മുറിയിൽ കഴിച്ചുകൂട്ടി.
സൗമ്യയുടെ ചോദ്യം ചെയ്യൽ നീണ്ടതോടെ റൂമിലുണ്ടായിരുന്ന ബെഞ്ചിൽ നീണ്ടുനിവർന്ന് കിടന്ന് സുഖമായി ഉറങ്ങി. ഉച്ചയ്ക്ക് എക്സൈസ് ഉദ്യോഗസ്ഥർ ഊണെത്തിച്ചപ്പോൾ ഉണർന്ന് ഭക്ഷണം കഴിഞ്ഞശേഷം വീണ്ടും കൂളായി ഉറക്കം. വൈകുന്നേരം ഷൈൻടോമിനെയും സൗമ്യയെയും ആവർത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് മാതാപിതാക്കൾക്കും അഭിഭാഷകനുമൊപ്പമായിരുന്ന ശ്രീനാഥിനെ ചോദ്യം ചെയ്തത്.