പൊൻകുന്നം ശാന്തിപ്പടിയിൽ അപകടങ്ങൾ പതിവ് സൂക്ഷിക്കണം,അല്ലേൽ ഇവിടെ ഇടിയുറപ്പാണ്

Tuesday 29 April 2025 6:53 AM IST
പൊൻകുന്നം ശാന്തിപ്പടിയിൽ ഇന്നലെ ഉച്ചയ്ക്ക് ട്രാവലറും ഓട്ടോയും അപകടത്തിൽ പെട്ടപ്പോൾ.

പൊൻകുന്നം ശാന്തിപ്പടിയിൽ അപകടങ്ങൾ പതിവാകുന്നു

പൊൻകുന്നം: ഒരുനിമിഷത്തെ അശ്രദ്ധ, അത് പൊൻകുന്നം ശാന്തിപ്പടിയിൽ അപകടത്തിലേക്കുള്ള വഴിയാകും. ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയിൽ അപകടം തന്നെ അപകടം. ദേശീയപാതയിലെ വളവും ഒപ്പം അനധികൃത പാർക്കിംഗും ഇവിടെ അപകടം ക്ഷണിച്ചുവരുത്തുകയാണ്.

കഴിഞ്ഞദിവസം ട്രാവലറും ഓട്ടോയും അപകടത്തിൽപെട്ടതാണ് ഒടുവിലത്തെ സംഭവം. ഓട്ടോ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ സമീപത്തെ ആശുപത്രിയിൽ നിന്നും ഇറങ്ങി ദേശീയപാതയിലേയ്ക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.

വളവിൽ പാർക്കിംഗ് തോന്നുംപടി

വളവിനൊപ്പം റോഡിലെ അനധികൃത പാർക്കിംഗാണ് ഇവിടെ അപകടത്തിന് പ്രധാന കാരണം. നിരവധി സ്വകാര്യ വാഹനങ്ങൾ അപകടകരമായ സാഹചര്യത്തിൽ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നുണ്ട്. ചില വാഹനങ്ങൾ റോഡിലേക്കിറക്കി പാർക്ക് ചെയ്യും. ഇതുമൂലം ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറയുന്ന സാഹചര്യവുണ്ട്. അനധികൃത പാർക്കിംഗിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ബസുകൾ റോഡിലേയ്ക്ക് ഇറക്കി നിർത്തി ആളുകളെ കയറ്റുന്നതും അപകടത്തിന് കാരണമാകുന്നു. പിന്നിൽ വരുന്ന വാഹനങ്ങൾ ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ചും അപകടം സംഭവിക്കുന്നു.

നാട്ടുകാർ പറയുന്നു

റോഡിന്റെ അപാകത അപകടത്തിന് കാരണം.

റോഡ് ഒരു വശത്തേയ്ക്ക് ചെരിഞ്ഞ നിലയിൽ