ജി.സുകുമാരൻ നായരെ  ഗവർണർ സന്ദർശിച്ചു

Tuesday 29 April 2025 6:57 AM IST
ചങ്ങനാശ്ശേരി എൻ‌.എസ്‌.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സന്ദർശിച്ചപ്പോൾ

ചങ്ങനാശേരി: പരിക്കേറ്റ് ചങ്ങനാശേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ഗവർണർ ചങ്ങനാശേരിയിൽ എത്തിയത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ‌യ്‌ക്ക് ശേഷം വിശ്രമത്തിലാണ് സുകുമാരൻ നായർ.