പാക് ഹൈക്കമ്മിഷന്റെ ജനൽച്ചില്ല് തകർത്ത് ഇന്ത്യൻ വംശജൻ
Tuesday 29 April 2025 7:12 AM IST
ലണ്ടൻ: ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ ജനൽച്ചില്ല് തകർത്തതിന് ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പൊലീസ്. അങ്കിത് ലവ് (41) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. റിമാൻഡിലുള്ള അങ്കിതിനെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പാക് ഹൈക്കമ്മിഷന് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ വംശജർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.