കോൺഗ്രസ് ആദരിച്ചു
Wednesday 30 April 2025 12:20 AM IST
തലയോലപ്പറമ്പ് : സിവിൽ സർവീസ് പരീക്ഷയിൽ 711-ാം റാങ്ക് നേടിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശി ടി. എ.മുഹമ്മദ് സ്വലാഹിനെ കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം. കെ .ഷിബു പൊന്നാടയണിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ഡി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. വി.ടി.ജയിംസ്, വിജയമ്മ ബാബു, പി.പി.പത്മനന്ദനൻ, പി.വി.സുരേന്ദ്രൻ, കെ.കെ.രാജു, നിസ്സാർവരവുകാല, കെ.എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. തനിക്ക് ലഭിക്കുന്ന പദവികൾ സമൂഹത്തിന്റെ ഉന്നതിക്കായി വിനിയോഗിക്കുമെന്ന് ടി.എ. മുഹമ്മദ് സ്വാലഹ് മറുപടി പറഞ്ഞു.