തിരുനാളിന് കൊടിയേറി

Wednesday 30 April 2025 12:22 AM IST

വൈക്കം : ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വികാരി ഫാ. ഏലിയാസ് ചക്യത്ത് കൊടിയേറ്റി. ഫാ. ടോണി കോട്ടയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ, ഫാ. വിൻസന്റ് പറമ്പിത്തറ, ഫാ. ജയ്സൺ കൊളുത്തുവളളിൽ എന്നിവർ സഹകാർമ്മികരായി. ട്രസ്​റ്റിമാരായ ജോസ് കുറിച്ചിക്കുന്നേൽ, തോംസൺ മേമ്പടിക്കാട്, വൈസ് ചെയർമാൻ വിപിൻ വല്യകുളം എന്നിവർ നേതൃത്വം നൽകി. മേയ് 1ന് തിരുനാൾ ആഘോഷിക്കും. വൈകിട്ട് 4ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. എബിൻ ചിറയ്ക്കൽ മുഖ്യകാർമ്മികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.