ഫുട്ബാൾ ടൂർണമെന്റ്

Wednesday 30 April 2025 12:24 AM IST

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന അണ്ടർ 20 സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു. ടൂർണമെന്റിൽ സംസ്ഥാനത്തെ വിവിധ ടീമുകൾ മാറ്റുരയ്ക്കും. കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, സ്‌പോർട്‌സ് വിഭാഗം മേധാവി മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യുട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.