സംസ്‌കാര സാഹിതി പ്രവർത്തക സമ്മേളനം

Wednesday 30 April 2025 12:43 AM IST

ചങ്ങനാശേരി: കെ.പി.സി.സി സംസ്‌കാര സാഹിതി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് മാസാചരണം സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ ബ്രൂസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.പി തോമസ്, രാജീവ് മേച്ചേരി, തോമസ് പാലത്ര, ബോബൻ തോപ്പിൽ, അജി തകിടിയേൽ, സിയാദ് അബ്ദുൾ റഹ്മാൻ, മോട്ടി മുല്ലശേരി, ടോജോ ചിറ്റേട്ടുകളം, ഉണ്ണികൃഷ്ണൻ നായർ, കുഞ്ഞുമോൻ പുളിമ്മൂട്ടിൽ, അഡ്വ. മാർട്ടിൻ സ്‌ക്കറിയ, പ്രൊഫ.ഇ.ജി ഗോപാലകൃഷ്ണ പണിക്കർ, സി.എസ് രമേശ്, ബിനു അമ്പാട്ട് എന്നിവർ പങ്കെടുത്തു.