സി.പി.ഐ മാടപ്പള്ളി ലോക്കൽ സമ്മേളനം
Wednesday 30 April 2025 12:48 AM IST
മാടപ്പള്ളി : സി.പി.ഐ മാടപ്പള്ളി ലോക്കൽ സമ്മേളനം തെങ്ങണയിൽ നടന്നു. പൊതുസമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ആർ.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ മാധവൻപിള്ള, എം.ആർ രഘുദാസ്, രഞ്ജിത്ത്, എം.കെ രാജേന്ദ്രൻ, അഡ്വ.കെ.രാധാകൃഷ്ണൻ, റെജി ജോസഫ് എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഷേർളി ഹരികൃഷ്ണൻ, കെ.ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു. പി.ആർ സുനിലിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.