മിൽമ ഷോപ്പ് ഉദ്ഘാടനം ഇന്ന്

Wednesday 30 April 2025 12:53 AM IST

കറുകച്ചാൽ: മിൽമയുടെ ഉത്പന്നങ്ങൾ ഗ്രാമീണ മേഖലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചമ്പക്കര ക്ഷീരോത്പാദക സഹകരണ സംഘത്തിൽ മിൽമ ഷോപ്പ് ആരംഭിക്കും. ഇന്ന് രാവിലെ 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം മേഖല ചെയർമാൻ വത്സലൻപിള്ള മിൽമ ഷോപ്പ് ഉദ്ഘാടനം ചെയ്യും. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിജുകുമാർ ആദ്യവില്പന നിർവഹിക്കും. സി.ആർ ശാരദ, സോണി ജോസഫ്, ജെ.ജോയിമോൻ, ലതാ ഷാജൻ, എൻ.ജയപ്രകാശ്, സുജാത രെജി, അമ്പിളി രാജേഷ്, റ്റി.എസ് ഷിഹാബുദ്ദീൻ, ബിന്ദു എസ്.നായർ എന്നിവർ പങ്കെടുക്കും. സംഘം പ്രസിഡന്റ് ജോജോ ജോസഫ് സ്വാഗതവും, ക്ഷീരസംഘം സെക്രട്ടറി ജിൽമി തോമസ് നന്ദിയും പറയും.