ഡോക്യുമെന്ററി പ്രകാശനം
Wednesday 30 April 2025 12:56 AM IST
കോട്ടയം : വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തേക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും സെമിനാറും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്‌ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു ഷാജി,എൻ. അയ്യപ്പൻ, ഹരിദാസൻനായർ,ലേഖ ശ്രീകുമാർ,പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻചാർജ് എസ്.പാർവതി, കേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.ജി. കാർത്തികേയൻ നായർ, വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ.മഞ്ജു എന്നിവർ പങ്കെടുത്തു.