അദ്ധ്യാപകർ തിരുത്തൽ ശക്തിയാവണം

Tuesday 29 April 2025 7:45 PM IST

തലശ്ശേരി:വിദ്യാഭ്യാസ രംഗത്ത് മാറി മാറി വരുന്ന സർക്കാരുകൾ നടപ്പാക്കുന്ന തെറ്റായ പരിഷ്‌കാരങ്ങളെ തിരുത്തിക്കാൻ അധ്യാപകർ സന്നദ്ധരാവണമെന്ന് ഗാന്ധിയൻ ചിന്തകനും സാംസ്‌കാരിക പ്രവർത്തകനുമായ വി.പി.മഹേശ്വരൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധിമാർഗ പ്രചാരകനും ഡയറ്റ് മുൻ പ്രിൻസിപ്പലുമായിരുന്ന എം പി.ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ചു വിദ്യാഭ്യാസ രംഗത്തെ അവശ്യ സംസ്‌കരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എം.പി.ബാലകൃഷ്ണൻ സ്മാരക അവാർഡ് ഗാന്ധി മാർഗ പ്രചാരകൻ തിക്കോടി നാരായണൻ നായർക്ക് വി.പി.മഹേശ്വരൻ സമ്മാനിച്ചു.എം.പി.ബി സെന്റർ പ്രസിഡന്റ് ചുര്യായി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തമ്പള്ളി സുരേഷ്, പി.കെ.സുധീർ കുമാർ സംസാരിച്ചു.കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു.എം.പി.ബാലകൃഷ്ണന്റെ ചിറക്കുനിയിലെ സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന നടത്തി