''വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം'
Tuesday 29 April 2025 7:56 PM IST
കാസർകോട്:കേന്ദ്ര യുവജന കാര്യ മന്ത്രലയം മേരാ യുവ ഭാരത് വഴി ലേ ലഡാക്ക് , ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ 10 ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവർത്തനങ്ങൾക്കുമായി ആവിഷ്കരിച്ച വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലേക്ക് യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യുവജനകാര്യം, ഗ്രാമ വികസനം, സാംസ്‌കാരിക വിനിമയം, സാമൂഹ്യ സേവന മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള ശാരീരിക ക്ഷമതയുള്ള 21നും 29നും ഇടയിൽ പ്രായപരിധിയിലുള്ളവർക്കാണ് അവസരം . നെഹ്റു യുവ കേന്ദ്ര , എൻ.എസ്.എസ് , എൻ.സി സി , സൗക്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയർമാർക്ക് മുൻഗണന ലഭിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ മെയ് രണ്ട് വരെ രജിസ്റ്റർ ചെയ്യാം. ഫോൺ :94477522334.