തരിശ്ശുരഹിത ആന്തൂർ സംഘാടകസമിതി

Tuesday 29 April 2025 8:02 PM IST

ധർമ്മശാല : പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സംയോജനത്തോടെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, ആന്തൂർ നഗരസഭാ പരിധിയിലെ കൃഷിയോഗ്യമായ മുഴുവൻ കൃഷിയിടങ്ങളും കൃഷിചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ ആന്തൂർ നഗരസഭാ കൃഷിഭവൻ സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ കൌണസിൽ ഹാളിൽ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയർപേഴ്സൺ വി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.വി.പ്രേമരാജൻ, എം.ആമിന, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമനാ മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർ സി ബാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. അസി.കൃഷിഓഫീസർ കെ.സി വിജയകുമാരി സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.കെ.നിരഞ്ജന നന്ദിയും പറഞ്ഞു.