ഹെഡ്‌ലോഡ് വർക്കേഴ്സ് ഫെഡറേഷൻ
Wednesday 30 April 2025 1:27 AM IST
തിരുവനന്തപുരം : ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) പതിനഞ്ചാം സംസ്ഥാന സമ്മേളനം ജൂൺ 24,25 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.സമ്മേളനത്തിന്റെ നടത്തിപ്പിനായി ഇന്ന് വൈകിട്ട് 4.30ന് ബി.ടി.ആർ ഹാളിൽ ചേരുന്ന സ്വാഗതസംഘ രൂപീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.രാമു അറിയിച്ചു.