ഐ.എൻ.ടി.യു.സി കൺവെൻഷൻ

Wednesday 30 April 2025 12:28 AM IST

തിരുവനന്തപുരം. ഇടതുഭരണത്തിൽ സർക്കാർ പ്രസുകൾ അടച്ചുപൂട്ടാനും തസ്തികകൾ മരവിപ്പിക്കാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ പ്രസ്താവിച്ചു. കേരള ഗവ.പ്രസ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.സംസ്ഥാന ഭാരവാഹികളായ അനിൽ കരമന,വൈ.സന്തോഷ്,സന്തോഷ് കുമാർ,വി.ബി.ജോൺ,റജി വിത്സൻ,സീനപോൾ,ഷാജി,നുജും,അഞ്ചു എസ്.വിൽഫ്രഡ്,കുമാരി ജൈല,അമൃത എന്നിവർ പങ്കെടുത്തു. യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന കുമാരി ജൈല.സി അടക്കമുള്ളവരെ അനുമോദിച്ചു.