ഷൈൻ ചെയ്യാൻ പ്രശാന്ത് മുരളി, ലൗലി 23ലേക്ക് മാറ്റി
ഈച്ചയും മനുഷ്യരുമായി അപൂർവമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി"യുടെ റിലീസ് തീയതി പുതിയ തീയതി പിന്നീട് അറിയിക്കും. പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഷൈൻ എന്ന കഥാപാത്രമായെത്തുന്ന പ്രശാന്ത് മുരളിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്.മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഈച്ച മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നു എന്നതാണ് പ്രത്യേകത.ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി"യ്ക്കുണ്ട്.മനോജ് കെ.ജയൻ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷൻസിന്റെയും നേനി എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ശരണ്യയും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് നിർമ്മാണം . ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്.ഗാനരചന: സുഹൈൽ കോയ, പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, പി.ആർ.ഒ: എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.