എൻ.ടി.ആർ - പ്രശാന്ത് നീൽ ചിത്രം 2026 ജൂൺ 25ന്

Wednesday 30 April 2025 3:25 AM IST

ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂൺ 25ന് ലോമെമ്പാടും റിലീസ് ചെയ്യും.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട , മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. കെ.ജി. എഫ് സീരിസ്, സലാർ എന്നീ ബ്ളോക് ബസ്റ്ററുകൾക്കുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. മൈത്രി മൂവിമേക്കേഴ്സിന്റെയും എൻ.ടി.ആർ ആർട്സിന്റെയും ബാനറിൽ കല്യാൺ റാം നദമുരി, നവീൻ യേർനേനി, രവിശങ്കർ, യലമഞ്ചിലി, ഹരികൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് നിർമ്മാണം. രവി ബസ്രൂർ സംഗീതം ഒരുങ്ങുന്നു. ഛായാഗ്രഹണം ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈൻ ചലപതി. പി.ആർ.ഒ പ്രതീഷ് ശേഖർ.