വിജയ് സേതുപതി- പുരി ജഗനാഥ് ചിത്രത്തിൽ വിജയ് കുമാർ
വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും പ്രധാന വേഷം ചെയ്യുന്നുണ്ട്. ബ്ലോക് ബസ്റ്റർ ഹിറ്റായ വീര സിംഹ റെഡ്ഡിക്ക് ശേഷം വിജയ് കുമാർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക്സിനിമയാണ്. കന്നഡ സിനിമകളിലെ ശക്തമായ പ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയനായ നടനാണ് വിജയ് കുമാർ. പുരി ജഗനാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ തന്നെയാണ്. ജൂണിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. പി.ആർ.ഒ- ശബരി