5 കോടി രൂപ അനുവദിച്ചു

Wednesday 30 April 2025 4:00 AM IST

തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കണ്ണമ്മൂല അയ്യങ്കാളി നഗർ നെല്ലിക്കുഴി റോഡിന്റെ ആധുനികവത്കരണത്തിനും ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ കൂന്തല്ലൂർ പ്രേംനസീർ മെമ്മോറിയൽ ജി.എച്ച്.എസിന് കെട്ടിടം പണിയുന്നതിനുമായി പൊതുമരാമത്ത് വകുപ്പ് 5 കോടി രൂപയുടെ വീതം ഭരണാനുമതി നൽകി.കണ്ണമ്മൂല നെല്ലിക്കുഴി 1.56 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് ബി.എം.ബി.സി നിലവാരത്തിലാണ് നവീകരിക്കുക. 4212 ക്യുബിക് മീറ്റർ മണ്ണ് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ജോലികളാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി ചെയ്യുന്നത്. കൂന്തല്ലൂർ സ്‌കൂളിന് പുതിയ മന്ദിരം നിർമ്മിക്കുന്നതിനായി നിലവിലുള്ള മന്ദിരം പൊളിച്ചുമാറ്റേണ്ടതിന്റെ ആവശ്യകത പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനിയർ നേരിട്ടെത്തി പരിശോധിക്കും.അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.