കണ്ടെയ്നർ ലോറിയിടിച്ച് ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരം തകർന്നു

Wednesday 30 April 2025 1:12 AM IST

തു​റ​വൂർ : തി​രു​മ​ല ശ്രീ​ല​ക്ഷ്മി ന​ര​സിം​ഹ ക്ഷേ​ത്ര​ത്തി​ന്റെ അ​ല​ങ്കാ​രഗോ​പു​രം ക​ണ്ടെ​യ്നർ ലോ​റി ത​ട്ടി ത​കർ​ന്നു വീ​ണു. ആർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ പു​ലർ​ച്ചേ നാ​ല​ര​യോ​ടെ തു​റ​വൂർ ​ കു​മ്പ​ള​ങ്ങി റോ​ഡിൽ ടി.ഡി ജം​ഗ്ഷ​നി​ലാ​യി​ലാ​യി​രു​ന്നു അപകടം.

ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡി​ന് കു​റു​കെ ദേ​വീ​ദേ​വ​ന്മാ​രു​ടെ രൂ​പ​ങ്ങ​ളും ചി​ത്ര​പ്പ​ണി​ക​ളു​മാ​യി സി​മന്റിൽ നിർ​മ്മി​ച്ച ഏ​ക​ദേ​ശം 10 ട​ണ്ണോ​ളം ഭാ​ര​മു​ള്ള കി​ഴ​ക്കു​ഭാ​ഗ​ത്തെ അ​ല​ങ്കാ​ര​ഗോ​പു​ര​മാ​ണ് ത​കർ​ന്ന​ത്. ആ​ല​പ്പു​ഴ​യിൽ നി​ന്ന് വ​ല്ലാർ​പ്പാ​ടം ക​ണ്ടെ​യ്നർ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. എ​ലി​വേ​റ്റ​ഡ് ഹൈ​വേ നിർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നാൽ തു​റ​വൂർ ജം​ഗ്ഷ​നിൽ നി​ന്ന് തു​റ​വൂർ ​- കു​മ്പ​ള​ങ്ങി റോ​ഡി​ലൂ​ടെ വ​ഴി തി​രി​ച്ചു​വി​ട്ട ക​ണ്ടെ​യ്നർ ലോ​റി ദി​ശ​തെ​റ്റി ക്ഷേ​ത്രം വ​ക റോ​ഡി​ലേ​ക്ക് ക​യ​റി​യ​പ്പോൾ മു​കൾ​ഭാ​ഗം ഗോ​പു​ര​ത്തി​ന്റെ മ​ദ്ധ്യ​ഭാ​ഗ​ത്തി​ലി​ടി​ക്കുകയായിരുന്നു. വ​ലി​യ ശ​ബ്ദ​ത്തോ​ടെയാണ് ഗോപുരം നി​ലം​പ​തി​ച്ച​ത്. ഇ​രു​ഭാ​ഗ​ത്തെയും തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു വീ​ണു. അ​പ​ക​ട​ത്തെ തു​ടർ​ന്ന് തി​രു​മ​ല ക​വ​ല വ​ഴി മ​ന​ക്കോ​ടം,ടി.ഡി സ്‌കൂൾ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ക്ഷേ​ത്ര​ത്തിൽ ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ എ​ഴു​ന്ന​ള്ളി​പ്പ് ഈ റോ​ഡു​വ​ഴി ന​ട​ത്തേ​ണ്ട​തി​നാൽ തി​രു​മ​ല ദേ​വ​സ്വം മാ​നേ​ജർ എ​സ്. രാ​ജ്കു​മാ​റി​ന്റെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തിൽ ത​കർ​ന്നു വീ​ണ ഗോ​പു​രം ഉ​ച്ച​യ്ക്ക് റോ​ഡിൽ നി​ന്ന് നീ​ക്കി . 6 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കു​ത്തി​യ​തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.