പ്രീഡിഗ്രി ബാച്ചിന്റെ സംഗമം
Wednesday 30 April 2025 2:12 AM IST
അമ്പലപ്പുഴ: 32 വർഷങ്ങൾക്ക് മുൻപുള്ള പ്രീഡിഗ്രി പഠനകാലത്തെ ഓർമകൾ പങ്കുവെക്കാൻ കൂട്ടുകാർ ഒത്തുകൂടി. ആലപ്പുഴ എസ്.ഡി കോളേജിലെ 1991-1993 പ്രീഡിഗ്രി ബാച്ചിലെ കൂട്ടുകാരാണ് തിരികെ എന്ന പേരിൽ ഒത്തുചേർന്നത്. പൂർവവിദ്യാർഥികളായ എസ്. രാജേഷ്‌കുമാർ, പി.കെ. പ്രിയ, വി. അജിത, എം. നജീബ്, പി.എ. ബിനു എന്നിവർ ചേർന്ന് ദീപം തെളിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പ്രമോദ് മുരളി, ആലപ്പുഴ ഡി.വൈ.എസ്.പി എം.ആർ. മധുബാബു, ടെക്‌ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം സുശീല തുടങ്ങിയവർ പ്രസംഗിച്ചു. രജീഷ് പി. നായർ, മുഹമ്മദ് സഹീൽ, സനോജ് വർഗീസ്, കെ.വി. വിനോദ്, പി. ബിനു തുടങ്ങിയവരായിരുന്നു സംഘാടകർ.