സ്കൂൾ കെട്ടിടം ശിലാസ്ഥാപനം

Wednesday 30 April 2025 12:18 AM IST

മാന്നാർ : വലിയകുളങ്ങര ചെങ്കിലാത്ത് സ്കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംം് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗം അജിത് പഴവൂർ, ചെങ്ങന്നൂർ ബി.പി.സി കൃഷ്ണകുമാർ.ജി, ബി.ആർ.സി രശ്മി, വികസന സമിതി ചെയർമാൻ കെ.പ്രശാന്ത് കുമാർ, എസ്.എം.സി ചെയർമാൻ സതീഷ്, സ്കൂൾ പ്രഥമാദ്ധ്യാപിക ശൈലജ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.