നെയ് വിളക്ക് അർച്ചന

Wednesday 30 April 2025 1:20 AM IST

മുഹമ്മ: ചാരമംഗലം ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിലെ നെയ് വിളക്കർച്ചന ഭക്തിസാന്ദ്രമായി . മുഹമ്മ തോട്ടത്തു ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മേൽശാന്തി ബൈജു ശാന്തി ഭദ്രദീപം തെളിച്ചു. ദേവസ്വം പ്രസിഡന്റ് സി.വി.വിദ്യാസാഗർ , ക്ഷേത്രം മേൽശാന്തി രതീഷ് മോഹൻ വാരനാട് , വൈസ് പ്രസിഡന്റ് ടി.പി.സജിമോൻ തെക്കേച്ചിറ , സെക്രട്ടറി വി.പി.അനന്തകൃഷ്ണൻ , ഖജാൻജി പി.എസ്.സിദ്ധാർത്ഥൻ പള്ളിപ്പറമ്പ്, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് അലങ്കാര ദീപാരാധന , നാട്ടു ചൊല്ലിന്റെ തനത് ഈണങ്ങളുമായി നാടൻ പാട്ട് ,ദൃശ്യാവിഷ്ക്കാരം എന്നിവയും നടന്നു.