സാംസ്‌കാരിക നിലയം ശിലാസ്ഥാപനം

Wednesday 30 April 2025 1:20 AM IST

ചാരുംമൂട്: പാലമേൽ ഉളവുക്കാട് സാംസ്കാരിക നിലയത്തിന് പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എസ്.അരുൺ കുമാർ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപയും ഉൾപ്പെടെ 43 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് നിലകളിലായുള്ള സാംസ്കാരിക നിലയം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശശി സ്വാഗതം പറഞ്ഞു. ആർ.സുജ, ബി.രാജലക്ഷ്മി,ഐ.ആശ,ബി.അനിൽകുമാർ,ആർ.ശശികുമാർ, കെ.ജി.അജയൻ, പി.ആർ.ഗോപി,ലളിത രവി തുടങ്ങിയവർ സംസാരിച്ചു.