സി.പി.ഐ താമരക്കുളം ലോക്കൽ സമ്മേളനം
Thursday 01 May 2025 2:20 AM IST
ചാരുംമൂട്: സി പി ഐ താമരക്കുളം ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം കെ.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.മുഹമ്മദ് അലി, ബി.അനിൽകുമാർ, ആർ.രാജേഷ്, കെ.എൻ.ശിവരാമപ്പിള്ള, പി.തുളസീധരൻ എന്നിവർ സംസാരിച്ചു. പി ബഷീറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനവും പൊതുസമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ഉത്ഘാടനം ചെയ്തു. പി.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി അഡ്വ.എസ്.സോളമൻ, മണ്ഡലം സെക്രട്ടറി എം .മുഹമ്മദ് അലി, ഡി.രോഹിണി, എൻ.രവീന്ദ്രൻ , കെ.കൃഷ്ണൻകുട്ടി, അനു ശിവൻ, ജി.വിജയൻ ,കെ.ശിവൻ എന്നിവർ സംസാരിച്ചു.