പഠനോപകരണ വിതരണം

Wednesday 30 April 2025 1:20 AM IST

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി എസ്.സി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 40 വിദ്യാർത്ഥികൾക്കാണ് ഈ വർഷം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പ്രസിഡന്റ് ജി.വേണു വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ, പഞ്ചായത്തംഗങ്ങളായ റഹ്മത്ത് റഷീദ്,ആര്യ ആദർശ്, എസ്.ശ്രീജ, ഇമ്പ്ലിമെൻ്റിംഗ് ഓഫീസർ സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു.