കാനഡയിൽ കാർണി തുടരും, ഇന്ത്യാബന്ധം പഴയനിലയിലാവും

Wednesday 30 April 2025 1:09 AM IST

ഒട്ടാവ : ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിൽ ഉണ്ടായ വിള്ളൽ പരിഹരിക്കാനും സൗഹൃദം

പുനഃസ്ഥാപിക്കാനും വഴിയൊരുക്കി കാനഡയിൽ മാർക്ക് കാർണി അധികാരം ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രിയായ കാർണിയും അദ്ദേഹത്തിന്റെ ലിബറൽ പാർട്ടിയും ജയം നേടി.

രാഷ്ട്രീയസാഹചര്യം എതിരായതോടെ രാജിവച്ച ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി മാർച്ച് മുതൽ പ്രധാനമന്ത്രിപദം വഹിക്കുകയാണ്. ലിബറൽ പാർട്ടിയുടെ നേതാവായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകാരനായിരുന്നു ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് കാർണി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ മറികടക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരം വിപുലമാക്കാനും കാർണിക്ക് പദ്ധതിയുണ്ട്.

കുടിയേറ്റം ഉയർന്ന സാഹചര്യത്തിൽ വിദ്യാർത്ഥി വിസയിലടക്കം കാനഡ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാരിൽ ഇന്ത്യൻ പൗരന്മാർ മുന്നിലാണ്.

മുൻഗാമിയായ ട്രൂഡോ ഖാലിസ്ഥാൻ വാദികളെ പ്രോത്സാഹിപ്പിച്ചാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നിലപാട് ലിബറൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത വിമർശനത്തിന് ഇടയാക്കി. കുടിയേറ്റ നയം പാളിയതും വിലക്കയറ്റം അടക്കം പ്രശ്നങ്ങൾ രൂക്ഷമായതും ട്രൂഡോയെ ജനങ്ങളിൽ നിന്ന് അകറ്റി. തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തകർന്നടിയുമെന്ന ഘട്ടമെത്തിയതോടെ നേതൃപദവി ട്രൂഡോ ഒഴിയുകയായിരുന്നു. പിന്നാലെയാണ് കാർണി എത്തിയത്.

 ന്യൂനപക്ഷ സർക്കാർ

343 അംഗ പാർലമെന്റിൽ ഭൂരിപക്ഷമായ 172 സീറ്റ് നേടാൻ കാർണിയുടെ ലിബറൽ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷ സർക്കാരാകും രൂപീകരിക്കുക. മറ്റ് പാർട്ടികളുടെ പിന്തുണ വേണ്ടിവരും.

പുറത്തുവന്ന ഫലങ്ങൾ

 ലിബറൽ..................... 155

 കൺസർവേറ്റീവ്.... 133

 ബ്ലോക്ക് കീബെക്വ... 21

 എൻ.ഡി.പി............... 5

 ഗ്രീൻ............................ 1

സാമ്പത്തിക വിദഗ്ദ്ധൻ കാർണി  പ്രായം - 60

 ഹാർവഡ്, ഓക്സ്ഫഡ് സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം. ഇക്കണോമിക്സിൽ പിഎച്ച്ഡി

 ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ മുൻ ഗവർണർ

 ബ്രിട്ടനിലും കാനഡയിലുമായി ഔദ്യോഗിക ജീവിതം  ഫിനാൻഷ്യൽ സ്‌റ്റെബിലിറ്റി ബോർഡ് മുൻ അദ്ധ്യക്ഷൻ. യു.എൻ സെക്രട്ടറി ജനറലിന്റെ മുൻ പ്രത്യേക പ്രതിനിധി

 ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്ക്സിന്റെ യു.എസ്, കാനഡ, യു.കെ ഓഫീസുകളിൽ വിവിധ പദവികൾ

 ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധ ഡയാന ഫോക്‌സ് ഭാര്യ. നാല് മക്കൾ

 ട്രം​പി​ന്റെ​ ​ഭീ​ഷ​ണി​ ​അ​വ​സ​ര​മാ​ക്കി​ ​കാ​ർ​ണി

ജ​സ്റ്റി​ൻ​ ​ട്രൂ​ഡോ​ ​പ​ടി​യി​റ​ങ്ങു​മ്പോ​ൾ​ ​ത​ക​ർ​ന്ന​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​ലി​ബ​റ​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​ത​ല​വ​ര​ ​മാ​റ്റി​മ​റി​ച്ച​ത് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി​യാ​ണ്.​ ​കാ​ന​ഡ​യെ​ ​യു.​എ​സി​നോ​ട് ​കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്ന് ​വെ​ല്ലു​വി​ളി​ച്ച​ ​ട്രം​പ് ​താ​രി​ഫി​ലൂ​ടെ​ ​പ്ര​കോ​പ​നം​ ​സൃ​ഷ്ടി​ച്ചു.​ ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​കാ​ർ​ണി​ ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി​ക​ളെ​ ​അ​വ​സ​ര​മാ​ക്കി​ ​മാ​റ്റി.​ ​വെ​റും​ ​ഒ​റ്റ​മാ​സം​ ​കൊ​ണ്ട് ​പ്ര​തി​പ​ക്ഷ​മാ​യ​ ​ക​ൺ​സ​ർ​വേ​റ്റീ​വ് ​പാ​ർ​ട്ടി​യു​ടെ​ ​ജ​ന​പ്രീ​തി​യെ​ ​മ​റി​ക​ട​ക്കാ​ൻ​ ​കാ​ർ​ണി​ക്ക് ​സാ​ധി​ച്ചു.​ ​ബാ​ങ്ക് ​ഒ​ഫ് ​ഇം​ഗ്ല​ണ്ട്,​ ​ബാ​ങ്ക് ​ഒ​ഫ് ​കാ​ന​ഡ​ ​എ​ന്നി​വ​യു​ടെ​ ​മു​ൻ​ ​ഗ​വ​ർ​ണ​റാ​ണ് ​കാ​ർ​ണി.​ ​അ​തി​നാ​ൽ,​ ​യു.​എ​സി​ന്റെ​ ​തീ​രു​വ​ ​യു​ദ്ധ​ത്തെ​ ​കാ​ർ​ണി​യി​ലൂ​ടെ​ ​മ​റി​ക​ട​ക്കാ​മെ​ന്നാ​ണ് ​ക​നേ​ഡി​യ​ൻ​സി​ന്റെ​ ​പ്ര​തീ​ക്ഷ. ട്രൂ​ഡോ​ ​പ​രാ​ജ​യ​മാ​യി​ ​മാ​റി​യ​തോ​ടെ​ ​ക​ൺ​സ​ർ​വേ​റ്റീ​വ് ​പാ​ർ​ട്ടി​ ​നേ​താ​വ് ​പി​യ​ർ​ ​പോ​ളി​യേ​വ് ​അ​ടു​ത്ത​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ​ഏ​വ​രും​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കാ​ർ​ണി​ ​പ്ര​ഭാ​വ​ത്തി​ന് ​മു​ന്നി​ൽ​ ​പോ​ളി​യേ​വി​ന് ​അ​ടി​പ​ത​റി.​ ​കാ​ർ​ലെ​റ്റ​ൺ​ ​പാ​ർ​ല​മെ​ന്റ് ​സീ​റ്റി​ൽ​ ​ലി​ബ​റ​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​മു​ന്നി​ൽ​ ​പോ​ളി​യേ​വ് ​തോ​റ്റു.

 ഖാ​ലി​സ്ഥാ​ൻ​ ​അ​നു​കൂ​ലി​ക്ക് ​തോ​ൽ​വി ഖാ​ലി​സ്ഥാ​ൻ​ ​അ​നു​കൂ​ലി​യാ​യ​ ​ജ​ഗ്‌​മീ​ത് ​സിം​ഗി​ന്റെ​ ​ന്യൂ​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ക്കും​ ​(​എ​ൻ.​ഡി.​പി​)​ ​വ​മ്പ​ൻ​ ​തി​രി​ച്ച​ടി.​ ​ബ​ർ​ന​ബി​ ​സെ​ൻ​ട്ര​ൽ​ ​സീ​റ്റി​ൽ​ ​മ​ത്സ​രി​ച്ച് ​തോ​റ്റ​ ​ജ​ഗ്‌​മീ​ത് ​സിം​ഗി​ന് ​പാ​ർ​ട്ടി​യു​ടെ​ ​നേ​തൃ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കേ​ണ്ടി​ ​വ​ന്നു.​ ​ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന​ ​ട്രൂ​ഡോ​ ​സ​ർ​ക്കാ​രി​നെ​ 24​ ​സീ​റ്റു​ക​ളു​ള്ള​ ​എ​ൻ.​ഡി.​പി​ ​താ​ങ്ങി​നി​റു​ത്തി​യി​രു​ന്നു.​ ​എ​ൻ.​ഡി.​പി​യെ​ ​പ്രീ​തി​പ്പെ​ടു​ത്താ​ൻ​ ​ഖാ​ലി​സ്ഥാ​ൻ​വാ​ദി​ക​ളു​ടെ​ ​ഇ​ന്ത്യാ​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​രെ​ ​ട്രൂ​ഡോ​ ​ക​ണ്ണ​ട​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ത്ത​വ​ണ​ 10​ ​സീ​റ്റ് ​പോ​ലും​ ​തി​ക​യ്ക്കാ​ത്ത​തി​നാ​ൽ​ ​എ​ൻ.​ഡി.​പി​യ്ക്ക് ​ദേ​ശീ​യ​ ​പാ​ർ​ട്ടി​ ​സ്ഥാ​നം​ ​ന​ഷ്ട​മാ​യേ​ക്കും.

'പങ്കാളിത്തം ശക്തമാക്കാനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും ആഗ്രഹിക്കുന്നു".

പ്രധാനമന്ത്രി നരേന്ദ്ര മോദി, ( കാർണിയെ അഭിനന്ദിച്ച് എക്‌സിൽ കുറിച്ചത്)