മെഴുകുതിരി തെളിച്ചു
Wednesday 30 April 2025 3:18 AM IST
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന നേതാക്കൾ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മെഴുകുതിരി തെളിച്ച് അനുശോചിച്ചു.പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സുബോധൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ,സംസ്ഥാന ട്രഷറർ ഹബീബ്,വട്ടിയൂർക്കാവ് രവി,എം.വിജയ്,വൈസ് പ്രസിഡന്റുമാരായ ജസ്റ്റിൻ സ്കറിയ പ്രിന്റ് വേൾഡ് സുരേഷ്,ചേന്തി അനിൽ,പട്ടം തുളസി,സീനത്ത്,ഷെമി എന്നിവർ നേതൃത്വം നൽകി.