വഖഫ്: പുതിയ ഹർജി സ്വീകരിക്കില്ലെന്ന് സുപ്രീംകോടതി

Wednesday 30 April 2025 1:23 AM IST

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്യുന്ന പുതിയ ഒരു ഹർജിയും സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിൽ സുപ്രീംകോടതി. നേരത്തെ അഞ്ചു ഹർജികളിൽ മാത്രമായി വാദം കേൾക്കൽ ചുരുക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ 11 പുതിയ ഹർജികൾ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും ഇടപെടാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഹർജികൾ പിൻവലിക്കാൻ അനുമതി നൽകി. പ്രധാന കേസിൽ കക്ഷി ചേരാം.