സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി, ആക്രമിക്കാൻ അനുമതി

Wednesday 30 April 2025 4:26 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോൾ, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങൾക്ക് നൽകിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികൾ വിലയിരുത്തും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി സൈന്യത്തിന് അനുവാദം നൽകിയത്.

ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കണമെന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി അറിയുന്നു.

കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി.

ആഭ്യന്തര മന്ത്രാലയത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അദ്ധ്യക്ഷതയിൽ ബി.എസ്.എഫ്, എസ്.എസ്.ബി, അസം റൈഫിൾസ്, ദേശീയ സുരക്ഷാ ഗാർഡ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത നിർണായക യോഗവും നടന്നു.

ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക. സുരക്ഷാ സമിതി യോഗത്തിന് ശേഷം, പ്രധാനമന്ത്രി മോദിയുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയകാര്യ മന്ത്രിതല സമിതിയും യോഗം ചേരും.

ഭീകരർ ഉടൻ

പിടിയിലായേക്കും

# ​പ​ഹ​ൽ​ഗാ​മി​ൽ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ ​ഭീ​ക​ര​ർ​ക്കാ​യി​ ​സു​ര​ക്ഷാ​സേ​ന​യു​ടെ​ ​തെര​ച്ചി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​വ​ന​മേ​ഖ​ല​യി​ൽ​ ​ഒ​ളി​ച്ചു​ ​ക​ഴി​യു​ന്ന​താ​യാ​ണ് ​സൂ​ച​ന.​ ​ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​ചി​ല​ർ​ ​തോ​ക്കു​ ​ചൂ​ണ്ടി​ ​ഭ​ക്ഷ്യ​വ​സ്‌​തു​ക്ക​ൾ​ ​കൊ​ണ്ടു​പോ​യ​ത് ​ഇ​വ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ​ക​രു​തു​ന്നു # ആ​ക്ര​മ​ണം​ ​ന​ട​ത്തു​ന്ന​തി​നു​ ​മു​മ്പു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഭീ​ക​ര​ർ​ ​പ​ഹ​ൽ​ഗാ​മി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യി​ ​സൂ​ച​ന.​ ​ഇ​തു​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ചി​ല​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​എ​ൻ.​ഐ.​എ​ ​പ​രി​ശോ​ധി​ക്കു​ന്നു. അ​ന്വേ​ഷ​ണം​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഏ​റ്റെ​ടു​ത്ത​ ​എ​ൻ.​ഐ.​എ,​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​ക്ര​മം​ ​പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​നും,​ ​സം​ശ​യി​ക്കു​ന്ന​വ​രെ​ ​തി​രി​ച്ച​റി​യു​ന്ന​തി​നും,​ ​ഫോ​റ​ൻ​സി​ക് ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി​ ​അ​ന​ന്ത്‌​നാ​ഗ് ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​ടീ​മു​ക​ളെ​ ​വി​ന്യ​സി​ച്ചു.​ ​ #​ ​ കാ​ശ്‌​മീ​രി​ൽ​ ​നാ​ല് ​മേ​ഖ​ല​ക​ളി​ലാ​ണ് ​ഭീ​ക​ര​ർ​ക്കെ​തി​രാ​യ​ ​ഓ​പ്പ​റേ​ഷ​ൻ.​ ​ബു​ദ്ഗാ​മി​ലെ​ ​ദൂ​ത്പ​ത്രി,​ ​അ​ന​ന്ത്നാ​ഗി​ലെ​ ​വെ​രി​നാ​ഗ് ​തു​ട​ങ്ങി​ 48​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​ട​ച്ചു.​ ​കു​പ്‌​വാ​ര,​ ​ബാ​രാ​മു​ള്ള​ ​തു​ട​ങ്ങി​യ​ ​അ​തി​ർ​ത്തി​ക​ളി​ൽ​ ​പാ​ക് ​റേ​ഞ്ച​ർ​മാ​രു​ടെ​ ​വെ​ടി​വ​യ്‌​പ്.​ ​ഇ​ന്ത്യ​ൻ​ ​സേ​ന​ ​തി​രി​ച്ച​ടി​ച്ചു. # ​ പ്ര​ത്യേ​ക​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ്.​ ​സി.​പി.​ഐ,​ ​ആ​ർ.​ജെ.​ഡി,​ ​സ​മാ​ജ്‌​വാ​ദി,​ ​തൃ​ണ​മൂ​ൽ​ ​പാ​ർ​ട്ടി​കൾ. # പാ​ക് ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​ഖ്വാ​ജ​ ​ആ​സി​ഫി​ന്റെ​ ​'​എ​ക്സ് "​ ​അ​ക്കൗ​ണ്ടി​ന് ​ഇ​ന്ത്യ​യി​ൽ​ ​വി​ല​ക്ക്.​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​പോ​സ്റ്റു​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.​ ​പാ​ക് ​സ​ർ​ക്കാ​ർ​ ​എ​ക്‌​സ് ​അ​ക്കൗ​ണ്ടു​ക​ൾ​ക്കും​ ​നി​ല​വി​ൽ​ ​വി​ല​ക്കു​ണ്ട്.