തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി

Wednesday 30 April 2025 3:50 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി.ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വച്ചെന്നായിരുന്നു ഭീഷണി സന്ദേശം. തിരുവനന്തപുരം ഡി.സി.പിയുടെ ഈ മെയിലിലേക്ക് രാവിലെ 8ഓടെയാണ് സന്ദേശമെത്തിയത്.

തുടർന്ന് പൊലീസും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും, ഔദ്യോഗിക വസതിയിലും, രാജഭവനിലുമടക്കം ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 18 വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചത്.വ്യാജ ബോംബ് ഭീഷണി കേസുകളിൽ അങ്കിത് അശോകൻ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു.