31 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Wednesday 30 April 2025 1:44 AM IST

നാഗർകോവിൽ : ചുങ്കാക്കടയിൽ 31.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പ്രത്യേക സംഘം പിടികൂടി. തേനി, കമ്പം, കൂടലൂർ സ്വദേശി അൻമ്പഴകൻ (63),തൂത്തുക്കുടി, കായൽ പട്ടണം സ്വദേശി ഇസക്കിരാജ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.സ്വകാര്യ കാറിൽ നാഗർകോവിലിലേക്ക് കഞ്ചാവ് കൊണ്ട് വരുന്നതായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളുടെ സ്വകാര്യ കാറും, 1 ലക്ഷം രൂപയും, രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.