യൂത്ത് കോൺഗ്രസ് ഭീകര വിരുദ്ധ സദസ്
Wednesday 30 April 2025 12:48 AM IST
തൃശൂർ: പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും മരിച്ചവരെ അനുശോചിച്ചും യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ഭീകര വിരുദ്ധ സദസ് സംഘടിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി അഡ്വ. സി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷനായി. കോൺഗ്രസ് ശാസ്ത്രവേദി ജില്ലാ സെക്രട്ടറി ഡോ. അരുൺ കരിപ്പാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുഷിൽ ഗോപാൽ, കെ.എസ്.യു സംസ്ഥാന നിർവാഹക സമിതി അംഗം സി.വി.വിമൽ, ഷെറിൻ തെർമഠം, അഡ്വ. മുഹമ്മദ് ഷഫീക്, മഹേഷ് കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.