മലമ്പനി ദിനാചരണം
Wednesday 30 April 2025 12:51 AM IST
തൃശൂർ: ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും തോളൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ലോക മലമ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ശ്രീദേവി മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ്കുമാർ സന്ദേശവും നൽകി. ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിർമ്മൽ വിഷയാവതരണം നടത്തി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ഉഷാദേവി, ലക്ഷ്മി വിശ്വംഭരൻ, ശ്രീകല കുഞ്ഞുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.