സ്കൂൾ സർക്കാർ ഏറ്റെടുത്തു

Wednesday 30 April 2025 12:52 AM IST

കൊടുങ്ങല്ലൂർ: എറിയാട് ശിശു വിദ്യാപോഷിണി എൽ.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ സമാപനവും സ്മരണിക പ്രകാശനവും സർക്കാർ വിദ്യാലയ പ്രഖ്യാപനവും മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. സുവനീർ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ നിർവഹിച്ചു. ഫൗസിയ ഷാജഹാൻ, കെ.എ.ഹസ്ഫൽ, പി.കെ.അസീം, സാറാബി ഉമ്മർ, നജ്മൽ ഷക്കീർ, ബീന ബാബു, ഉണ്ണി പിക്കാസോ, തമ്പി ഇ.കണ്ണൻ, മൊയ്തീൻകുട്ടി, കെ.എ.സിദ്ദീഖ്, സിറാജുദ്ദീൻ, ഇ.കെ.ലെനിൻ, മുഹമ്മദ് സഗീർ, പ്രിൻസ് തലശ്ശേരി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ സ്വാഗതവും പ്രധാന അദ്ധ്യാപിക കെ.സരിത നന്ദിയും പറഞ്ഞു.