എ.ഐ.എസ്.എഫ് പ്രതിഷേധം
Wednesday 30 April 2025 12:54 AM IST
തൃശൂർ: വർഗീയവത്കരണത്തിലൂടെ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ എൻ.സി.ഇ.ആർ.ടി വഴി ശ്രമിക്കുന്നതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.എ.അഖിലേഷ് പറഞ്ഞു. ഏഴാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൽ നിന്നും മുഗൾ രാജാക്കന്മാരെ കുറിച്ചും ഡൽഹി മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങൾ നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജില്ല പ്രസിഡന്റ് കെ.എസ്.അഭിരാം അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അർജുൻ മുരളീധരൻ, ജില്ല സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ജോയിന്റ് സെക്രട്ടറി പി.ശിവപ്രിയ എന്നിവർ നേതൃത്വം നൽകി.