രാധാകൃഷ്ണ‌ ഗ്രൂപ്പ് കമ്പനി ഡെ

Wednesday 30 April 2025 12:54 AM IST

ഗുരുവായൂർ: രാധാകൃഷ്ണ ഗ്രൂപ്പ് 'കമ്പനി ഡെ' മെയ് 1ന് ആഘോഷിക്കുമെന്ന് രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി.എസ്.പ്രേമാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 38 വർഷത്തോളമായി ഗുരുവൂയൂർ ആസ്ഥാനമായി പ്രവർത്തിച്ച് വരുന്നതാണ് രാധാകൃഷ്ണ ഗ്രൂപ്പ്. നാളെ രാവിലെ 9.30 മുതൽ ചെറുതുരുത്തി ഇക്കോ ഗാർഡൻ റിസോർട്ടിലാണ് ആഘോഷം. രാധാകൃഷ്ണ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പുതിയ ലോഗോ പ്രകാശനം ആർ.ബി.ഐ. റിട്ട. ജി.എം അബ്രഹാം മാത്യുവും വെബ്‌സൈറ്റ് ഉദ്ഘാടനം ഇസാഫ് ബാങ്ക് ചെയർമാൻ രവി മോഹനും നിർവഹിക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനം. രാധാകൃഷ്ണ ഫിനാൻസ് എം.ഡി പി.എസ്.പ്രസന്നകുമാർ, സി.ഒ.ഒ ബൈജു കെ.ബാലൻ, അഡ്മിൻ മാനേജർ അതുൽ മുരളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.