സൈനിക മേധാവി 'മുങ്ങി"? തള്ളി പാകിസ്ഥാൻ
Wednesday 30 April 2025 7:24 AM IST
കറാച്ചി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ശക്തമായ നടപടികളുമായി നീങ്ങുന്നതിനിടെ പാകിസ്ഥാന്റെ സൈനിക മേധാവി ജനറൽ അസിം മുനീർ ഒളിവിൽ പോയെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം. എന്നാൽ വാർത്തകൾ തെറ്റാണെന്ന് കാട്ടി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയും ചെയ്തു. അബോട്ടാബാദിലെ മിലിട്ടറി അക്കാഡമിയിൽ ബിരുദം പൂർത്തിയാക്കിയ കേഡറ്റുകൾക്കൊപ്പം അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമുള്ള ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. റാവൽപിണ്ടിയിലുള്ള ബങ്കറിൽ മുനീർ ഒളിച്ചെന്നും അതല്ല,വിദേശത്തേക്ക് കടന്നെന്നും കുടുംബത്തെ ലണ്ടനിലേക്ക് മാറ്റിയെന്നുമൊക്കയാണ് പാക് സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടെയിൽ പ്രചരിച്ചത്.