ചൈനീസ് റെസ്‌റ്റോറന്റിൽ തീപിടിത്തം: 22 മരണം

Wednesday 30 April 2025 7:25 AM IST

ബീജിംഗ് : വടക്കു കിഴക്കൻ ചൈനയിൽ റെസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 22 പേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ബീജിംഗിൽ നിന്ന് 580 കിലോമീറ്റർ അകലെ ലിയാവോയാംഗ് നഗരത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. തീപിടിത്തത്തിൽ രണ്ടുനിലകളിലായുള്ള റെസ്റ്റോറന്റ് കെട്ടിടം പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായി റെസ്‌റ്റോറന്റ് മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തു.