ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു, കേരളത്തിൽ 100ശതമാനം
Wednesday 30 April 2025 12:47 PM IST
ന്യൂഡൽഹി: ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്‍.സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. ഐ.സി.എസ്.ഇയിൽ 99.09ശതമാനം വിജയവും ഐ.എസ്‍.സിയിൽ 99.02 ശതമാനമാണ് വിജയവും ഉണ്ട്. കേരളത്തിൽ ഐ.സി.എസ്.ഇയിൽ 99.94 ശതമാനവും ഐ.എസ്‍.സിയിൽ 100ശതമാനവുമാണ് വിജയം.
cisce.org, results.cisce.org എന്നീ വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും അവസരമുണ്ട്. ഉത്തരകടലാസുകൾ പുഃനപരിശോധിക്കാൻ മേയ് 4നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂലായിൽ നടത്തുമെന്നാണ് വിവരം.