ആം ആദ്മി വാർഡ് കൺവെൻഷൻ
Thursday 01 May 2025 12:24 AM IST
അതിരമ്പുഴ : ആം ആദ്മി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി എട്ടാം വാർഡ് കൺവെൻഷൻ ജോയി ചാക്കോ മുട്ടത്തുവയലിന്റെ ഭവനത്തിൽ നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാംമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സൈമൺ നെടുംതൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി സജി ഇരിപ്പുമല, ജോയിന്റ് സെക്രട്ടറി ബെന്നി ലൂക്ക, വനിതാ വിംഗ് നിയോജകമണ്ഡലം പ്രസിഡന്റ് മിനി ബെന്നി മ്ലാവിൽ, ടോമി പാറപ്പുറം, റോയി കുര്യൻ ചക്കാലയ്ക്കൽ, വർഗീസ് മഞ്ചേരികളം, വർക്കി ചേമ്പനാനി, ഔസേപ്പ് കാരിക്കൊമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.