യുവജനവേദി വാർഷികം
Thursday 01 May 2025 12:30 AM IST
ചങ്ങനാശേരി: സമൂഹത്തോടും പൊതുജനങ്ങളോടും സാമൂഹിക പ്രതിബദ്ധതയുള്ള വിഭാഗമായി യുവാക്കൾ മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ചങ്ങനാശേരി യുവജനവേദിയുടെ നാലാമത് വാർഷികവും യുവജന അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന വേദി പ്രസിഡന്റ് എം. എ സജാദ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സുവിധ് വിൽസൺ മുഖ്യാതിഥിയായി. ശ്യാം സാംസൺ, ജോമി ജോസഫ്, സന്തോഷ് മൈക്കിൾ, റൗഫ് റഹീം, എ.അരുൺകുമാർ, സച്ചിൻ സാജൻ, അനന്തകൃഷ്ണൻ, എബിൻ ആന്റണി, സനീഷ് കെ.സണ്ണി, മറഡോണ ഐസക്, ബിനീഷ് തോമസ്, ജൂബിൻ ജോൺസൺ, ഫാദിൽ ഷാജി ,അനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.