ചട്ടമ്പിസ്വാമി സമാധി ദിനം
Thursday 01 May 2025 12:31 AM IST
വൈക്കം: ചട്ടമ്പിസ്വാമികളുടെ 101ാം സമാധി ദിനാചരണം ചെമ്മനത്തുകര 1173ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ആദ്ധ്യാത്മിക പഠന കേന്ദ്രത്തിൽ നടന്ന ദിനാചരണ ചടങ്ങ് പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം ട്രഷറർ പി.സി. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാകേഷ്. ടി. നായർ ചട്ടമ്പിസ്വാമി അനുസ്മരണം നടത്തി. ഭാരവാഹികളായ എൻ.പി. വിജയകുമാർ, അനൂപ്. ആർ. നായർ, പി.ജി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.