കോൺഗ്രസ് കൺവെൻഷൻ

Thursday 01 May 2025 12:33 AM IST

വൈക്കം: കോൺഗ്രസ് തലയാഴം ഒന്നാം വാർഡ് കമ്മി​റ്റി സംഘടിപ്പിച്ച കൺവെൻഷൻ കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പർ അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മഹേഷ് പുത്തൻത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി, എം.ഗോപാലകൃഷ്ണൻ, ബി. അനിൽകുമാർ, ജയ്‌ജോൺ പേരയിൽ, വി.പോപ്പി, അഡ്വ. രമേഷ്. പി. ദാസ്, പി.ജെ. സെബാസ്​റ്റ്യൻ, കെ.ബിനിമോൻ, ടി.എ. മനോജ്, ഡി. പൊന്നപ്പൻ, ഷോളി ബിജു, ബിജു പോളക്കുഴി, രാധാമണി ആനന്ദസദനം, ലിസി കൈതത്തറ, വി.കെ. സോമനാഥൻ എന്നിവർ പ്രസംഗിച്ചു.