കെ.എം.മാണി അനുസ്മരണം
Thursday 01 May 2025 12:35 AM IST
പൈക : കെ.എം.മാണിയുടെ ആറാംചരമവാർഷികാചരണഭാഗമായി കേരളകോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി. ഡോ.സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോബിൻ കെ.അലക്സ്, സെൽവി വിത്സൺ, സാജൻ തൊടുക, വി.ഐ.അബ്ദുൾ കരീം, ജോസുകുട്ടി പൂവേലിൽ, തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ മണ്ഡപത്തിൽ, മഹേഷ് ചെത്തിമറ്റം, ഇ.ആർ.സുശീലൻ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.