ഔഷധ ഉദ്യാന പദ്ധതി ഉദ്ഘാടനം

Thursday 01 May 2025 12:42 AM IST

വെള്ളൂർ : പെരുവ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ അറുന്നൂ​റ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഔഷധ ഉദ്യാന പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി അസിസ്​റ്റന്റ് ഗവർണർ എസ്.ഡി സുരേഷ് ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് റോയി ചെമ്മനം സ്വാഗതം പറഞ്ഞു. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജി.ഐ.സ്വപ്ന മുഖ്യപ്രസംഗം നടത്തി. ഹോസ്പിറ്റൽ പി.ആർ.ഒ നിതാ മനോജ്, കെ എസ്. സോമശേഖരൻ നായർ, ഗ്രേസി ജോയി,അനീഷ് വരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.