ലിയോറ ഫെസ്റ്റ് സംഘടിപ്പിച്ചു
Thursday 01 May 2025 1:06 AM IST
വൈക്കം : കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും, പരിശീലനവും, പ്രോത്സാഹനവും നൽകി ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം നഗരസഭ സി.ഡി.എസ് ബാലസഭ ലിയോറ ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സൽബി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, ബിന്ദു ഷാജി, കൗൺസിലർ പി.ഡി. ബിജിമോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, മിനി പ്രസന്നൻ, വിജയ കുമാരി, വിജയ് രാജേഷ് എന്നിവർ പ്രസംഗിച്ചു.