പഹൽഗാം : ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചൈനീസ് സാറ്റലൈറ്റ് ഫോണുകൾ, നിരോധിത ചൈനീസ് ആപ്പുകളും ഉപയോഗിച്ചു
Wednesday 30 April 2025 7:16 PM IST
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ തീവ്രവദീകൾ ആശയവിനിമയത്തിനായി ഉപയോഗിച്ചത് ചൈനീസ് നിർമ്മിത സാറ്റലൈറ്റ് ഫോൺ എന്ന് കണ്ടെത്തൽ. എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് നിർണായകയമായ വിവരം പുറത്തുവന്നത്. പരസ്പര ആശയ വിനിമയത്തിനായി ചൈനീസ് സാറ്റലൈറ്റ് ഫോണുകശും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും തീവ്രവാദികൾ ഉപയോഗിക്കുന്നതായി കണ്ടെത്തി.
ഏപ്രിൽ 22ന് പഹൽഗാമിൽ സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഒന്നര വർഷം മുൻപ് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഭീകരർ കാടിനുള്ളിലാണ് കഴിഞ്ഞിരുന്നത്. ഇവരെങ്ങനെ ഇന്ത്യൻ ഏജൻസികളെ കബളിപ്പിച്ച ആശയവിനിമയം നടത്തിയെന്ന അന്വേഷണമാണ് സാറ്റലൈറ്റ് ഫോണിലേക്ക് അന്വേഷണം എത്തിച്ചത്. ചൈനീസ് നാഷണൽ സ്പേസ് ഏജൻസിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്.